Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ നിര്‍മ്മിത റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കേണ്ടതില്ലെന്ന് മന്ത്രി ജി.സുധാകരന്‍

Image result for ജി.സുധാകരന്‍തിരുവനന്തപുരം: (www.evisionnews.co)സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ഫ്ളൈഓവറുകള്‍ക്കും ടോള്‍ പിരിക്കേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയപാത അതോറിറ്റി വഴിയോ മറ്റു ഏജന്‍സികള്‍ വഴിയോ നിര്‍മ്മിക്കുന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രനയ പ്രകാരം ടോള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍പ്പെടുന്ന വിഷയമല്ല. എങ്കിലും ടോള്‍ ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ കേന്ദ്രത്തോട് നടത്തുമെന്നും മന്ത്രി അറിയിച്ചു.


സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എന്‍.ജംഗ്ഷന്‍, ഇരുമ്പനം, എയര്‍പോര്‍ട്ട് - സീപോര്‍ട്ട് റോഡ്, അത്താണി തുടങ്ങിയ പാലങ്ങളുടേയും ദേശീയപാതയിലുള്ള 2 പാലങ്ങളുടേയും ടോളുകള്‍ നേരത്തെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.കൂടാതെ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പന്നിയങ്കര, ഇടപ്പള്ളി, പാലാരിവട്ടം, ഏരൂര്‍ ഫ്ളൈ ഓവറുകള്‍ക്ക് ടോള്‍ ചുമത്തുകയുണ്ടായില്ലയെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 14 പാലങ്ങളുടെ ടോള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ മന്ത്രി തലത്തില്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad