മഞ്ചേശ്വരം:(www.evisionnews.co)മഞ്ചേശ്വരത്ത് ബാങ്ക് മാനേജരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അംഗണ്‍വാടി അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തു.മഞ്ചേശ്വരം നല്ലങ്കി അംഗണ്‍വാടിയിലെ അധ്യാപിക വാസന്തിയുടെ അക്കൗണ്ടില്‍ നിന്നാണ് 4000 രൂപ തട്ടിയെടുത്തത്. എസ് ബി ടി ബാങ്ക് മാനേജരാണെന്ന് സ്വയം പരിചയപ്പെടുത്തി അജ്ഞാതന്‍ വാസന്തിയെ ഫോണില്‍ വിളിക്കുകയായിരുന്നു.അക്കൗണ്ട് ബ്ലോക്കായിട്ടുണ്ടെന്നും. അതിനാല്‍ അക്കൗണ്ട് നമ്പറും , ആധാര്‍ നമ്പറും ബ്ലോക്ക് നീക്കുന്നതിന് ആവശ്യമുണ്ടെന്നുമായിരുന്നു ഫോണ്‍സന്ദേശം. രണ്ടു നമ്പറുകളും ഉടന്‍ വാസന്തി ഫോണില്‍ അറിയിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ 4000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി വാസന്തിയുടെ ഫോണില്‍ സന്ദേശമെത്തുകയായിരുന്നു. തുടര്‍ന്ന് ഇതേ നമ്പറിൽ ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. വാസന്തിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments