കാസര്‍കോട് (www.evisionnews.co): പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല ദര്‍സ് ഫെസ്റ്റ് ജനുവരി നാലിന് മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമി കാമ്പസില്‍ നടത്താന്‍ തീരുമാനിച്ചു. ഏഴുവേദികളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 60 ഇനങ്ങളില്‍ 250ഓളം മുതഅല്ലിമീങ്ങള്‍ മാറ്റുരക്കും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മത്സരം ആദ്യമായാണ് തളങ്കരയില്‍ നടക്കുന്നത്.
ഓസ്‌ഫോജ്‌ന ജില്ലാ പ്രസിഡണ്ട് കെ.ടി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഖാസിം ഫൈസി സ്വാഗതം പറഞ്ഞു. മജീദ് ബാഖവി, മുഫത്തിഷ് ഖാദര്‍ ഫൈസി, മാലിക് ദീനാര്‍ മുദരിസ് ഹമീദ് ഫൈസി, സാലിഹ് ഫൈസി, സലാം ഫൈസി, ഖമറുദ്ദീന്‍ ഫൈസി, ഖാദര്‍ സഅദി, മന്‍സൂര്‍ ഹുദവി, ശംസുദ്ദീന്‍ തായല്‍, സഈദ് ഖാസിലേന്‍, ഇഖ്ബാല്‍ മൗലവി, എം.പി ഫൈസി, സ്വാദിഖ് ഹുദവി, സിദ്ദീഖ് ഫൈസി, ഹാശിം സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ (മുഖ്യരക്ഷാധികാരി), താഖാ അഹമ്മദ് മുസ്്‌ലിയാര്‍, യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, യഹ്‌യ തളങ്കര, എ. അബ്ദുറഹ്്മാന്‍ (രക്ഷാധികാരി), കെ.ടി അബ്ദുല്ല ഫൈസി (ചെയര്‍), സിദ്ദീഖ് നദ്‌വി ചേരൂര്‍ (വൈസ് ചെയര്‍), അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍ (ജന. കണ്‍), അബ്ദുല്ല ഫൈസി ചെങ്കള (ട്രഷ).

Post a Comment
0 Comments