Type Here to Get Search Results !

Bottom Ad

വെസ്റ്റ് എളേരി പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം: ഹരിതകൂടാരം പഠനക്യാമ്പ് നടത്തി


കുന്നുംകൈ (www.evisionnews.co): മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പൂര്‍വകാല നേതാക്കളുടെ പാത പിന്തുടരണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ഓട്ടപ്പടവില്‍ നടന്ന ഹരിതകൂടാരം പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയില്‍ അസിനാര്‍ അധ്യക്ഷത വഹിച്ചു. 

ടി.പി അബ്ദുല്‍ കരീം ഹാജി പതാക ഉയര്‍ത്തി. ഹക്കീം മാടക്കല്‍ ക്ലാസിനു് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥി യുവജന സംഗമം മുസ്്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പി.സി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സഈദ് വലിയപറമ്പ്, പി ഉമര്‍ മൗലവി, വി.വി ഖാദര്‍, എന്‍.പി അബ്ദുല്‍ റഹ്്മാന്‍, എം.സി പെരുമ്പട്ട, എ.വി അബ്ദുല്‍ ഖാദര്‍, എം. അബൂബക്കര്‍, യൂനുസ് ഫൈസി, മുസ്തഫ പെരുമ്പട്ട, കെ. നൗഷാദ്, മുഹമ്മദലി മൗലവി, കെ. അഹമ്മദ് കുഞ്ഞി, എ. നസീര്‍, എം.എ നാസര്‍, സമദ് മൗക്കോട്, വഹാബ് മൗലവി, സാദിഖ് മൗലവി, നൂറുദ്ദീന്‍ മൗലവി, പി.പി.സി അഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad