Type Here to Get Search Results !

Bottom Ad

പട്ടാപ്പകല്‍ വീടിന്റെ ഓടിളക്കി അകത്ത് കടന്ന് മോഷണ ശ്രമം; യുവാവിനെ വീട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു

Related imageവിദ്യാനഗര്‍: (www.evisionnews.co)പട്ടാപ്പകല്‍ വീടിന്റെ ഓടിളക്കി അകത്ത് കടന്ന  യുവാവിനെ വീട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള ബംബ്രാണി നഗറില്‍ താമസിക്കുന്ന എം. ഇസ്മയിലാ(24)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ പാടി ബാലടുക്കയിലാണ് സംഭവം. 
ബാലടുക്കയിലെ അബൂബക്കറിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഓടിളക്കി അകത്ത് കടന്ന പ്രതിയെ വീട്ടുകാര്‍ പിടികൂടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാനഗര്‍ അഡീഷണല്‍ എസ്.ഐ. എം.വി ശ്രീദാസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Post a Comment

0 Comments

Top Post Ad

Below Post Ad