Type Here to Get Search Results !

Bottom Ad

സമാധാനയോഗത്തിനു പിന്നാലെ കണ്ണൂരില്‍ അക്രമം: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു


കണ്ണൂര്‍ : (www.evisionnews.co) അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം  ബിജെപി സമാധാനയോഗം ആഹ്വാനം ചെയ്തതിനു തൊട്ടുപിറകെ പയ്യന്നുരിലും പാനൂരിലും വ്യാപക അക്രമങ്ങള്‍. പാനൂര്‍ കൂറ്റേരിയില്‍ വച്ച് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മൊകേരി ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരന്‍ കാട്ടീന്റവിട ചന്ദ്രനാണ് രാവിലെ 10 മണിയോടെ വെട്ടേറ്റത്. പാല്‍ വിതരണത്തിനിടെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുകാലുകളും അറ്റുതൂങ്ങിയ നിലയില്‍ പൊലീസാണ് ചന്ദ്രനെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

പയ്യന്നൂരില്‍ ബുധനാഴ്ച രാത്രി തന്നെ സിപിഎം  മുസ്ലിം ലീഗ് സംഘര്‍ഷം തുടങ്ങിയിരുന്നു. ഒട്ടേറെ വീടുകളും വാഹനങ്ങളും തകര്‍ത്തു. ഇരുഭാഗത്തും പ്രാദേശിക നേതാക്കളുള്‍പെടെയുള്ളവര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ചിലരെ മംഗളൂരുവിലെ ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. കണ്ണൂരില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ഉഭയകക്ഷി സമാധാനയോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad