പാർവ്വതിയുടെ നിലപാടിനെതിരെയുള്ള കാസർകോട്ടെ യുവാവിന്റെ എഫ് ബി വീഡിയോ പോസ്റ്റ് വൈറലാകുന്നു;നടൻ സിദ്ദീഖ് ഷെയർ ചെയ്തു,യൂട്യൂബിൽ വീഡിയോ കണ്ടത് ലക്ഷങ്ങൾ
കാസർകോട് :കസബ എന്ന ചിത്രത്തിനെതിരെ നടി പാർവ്വതി നടത്തിയ വിമർശനങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ അരങ്ങു തകർക്കുകയാണ്. മമ്മൂട്ടി ആരാധകരും,സിനിമ പ്രേമികളും,ബുദ്ധി ജീവികളും സംഭവം ഏറ്റെടുത്തതോടെ, ദിനം പ്രതി പല തലത്തിലുള്ള ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. തനിക്കെതിരെയുണ്ടായ സൈബർ അക്രമണത്തിനെതിരെ പാർവതി പോലീസിനെ സമീപിക്കുകയും വിഷയത്തിൽ പ്രിന്റോ എന്ന യുവാവിനെ അറസ്റ്റു ചെയ്തതോടെ വീണ്ടും വിഷയത്തിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് പാർവ്വതിയുടെ നിലപാടിനെതിരെ കാസർകോട്ടെ ഖാദർ കരിപ്പൊടി എന്ന യുവാവ് എഫ് ബി പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്. വളരെ വിനയപൂർവ്വം സൗമ്യമായി പാർവ്വതിയോട് സംവദിക്കുന്ന രീതിയിലുള്ള ഖാദറിന്റെ വീഡിയോയിൽ പ്രിന്റോയെ അറസ്റ്റ് ചെയിപ്പിച്ച നടപടിയെ വിമർശിക്കുന്നു. സോഷ്യൽ മീഡിയയിലെ പരാമർശങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണാതെ, വൈകാരികമായി കാണുക വഴി ഒരു ചെറുപ്പക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്ന രീതിയിലേക്ക് കേസും വക്കാണവുമായി പോയാൽ താങ്കളെ ഇഷ്ടപ്പെടുന്നവർക്ക് പോലും താങ്കളോട് വിമുഖത വരാൻ കാരണമാകുമെന്നും , ഒരു പാവപ്പെട്ട ചെറുപ്പക്കാരന്റെ ജീവിതം താങ്കളുടെ ഒരു കേസ് കൊണ്ട് താളം തെറ്റാൻ ഇടയാകരുതെന്നുമുള്ള അപേക്ഷയോടെയാണ് ഖാദർ കരിപ്പോടി ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്. ഖാദറിന്റെ എഫ് ബി അക്കൗണ്ടിൽ നിന്നും നിരവധി പേർ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ യൂട്യുബിലും ട്രെൻഡ് ഹിറ്റ് ആയി മാറിയിരിക്കുകയാണ്. നടൻ സിദ്ദീഖ് അടക്കമുള്ളവരാണ് ഖാദറിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. യൂ ട്യൂബിൽ ലക്ഷങ്ങളാണ് വീഡിയോ കണ്ടത്. കേരളത്തിലെ മിക്ക എഫ് ബി കോളങ്ങളും ഖാദറിന്റെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ടിരിക്കയാണ്.

Post a Comment
0 Comments