Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്കെതിരെ വധഭീക്ഷണി: രണ്ടുപേര്‍ അറസ്റ്റില്‍


കണ്ണൂര്‍ (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിസന്ദേശമയച്ച രണ്ടുപേര്‍ തൃശൂരില്‍ കസ്റ്റഡിയില്‍. കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പാലക്കാട് സ്വദേശികളാണ് പിടിയിലായത്. അയല്‍വാസിയോടുള്ള പക തീര്‍ക്കാനായി ഫോണ്‍ മോഷ്ടിച്ച് ഭീഷണി സന്ദേശമയയ്ക്കുകയായിരുന്നു എന്നാണ് വിവരം.

കോട്ടയം കുന്നംകുളം സ്വദേശിയായ യുവാവിന്റെ മൊബൈലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശവുമായി യുവാവ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഒറ്റപ്പാലം സ്വദേശിനിയുടെ പേരില്‍ എടുത്ത നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad