Type Here to Get Search Results !

Bottom Ad

മുസ്‌ലിം ലീഗ് സ്ഥാപകദിനം: മുനിസിപ്പല്‍ ലീഗ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

Image result for മുസ്‌ലിം ലീഗ്കാസര്‍കോട്: (www.evisionnews.co)മുസ്ലിം  ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് പത്തുവരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുനിസിപ്പല്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി, വാര്‍ഡ് പ്രസിഡണ്ട്- ജനറല്‍ സെക്രട്ടറി, പോഷക സംഘടന പ്രസിഡണ്ട്- ജനറല്‍ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. ഹമീദ് ബെദിര പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഹമ്മദ് കുഞ്ഞി തായലങ്ങാടി വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിനും സംഘടിപ്പിക്കും. ജനുവരി 31വരെ വാര്‍ഡ് സമ്മേളനങ്ങള്‍ നടക്കും. ഫെബ്രുവരി രണ്ടാം വാരത്തില്‍ മുനിസിപ്പല്‍ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, വാര്‍ഡ്  മുസ്‌ലിം  ലീഗ്, പോഷക സംഘടന, മുനിസിപ്പല്‍ ഭാരവാഹികളെ പങ്കെടുപ്പിച്ച് ഏകദിന എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിക്കും. യുവജന- വിദ്യാര്‍ത്ഥി സംഗമം, വനിത സംഗമം, കര്‍ഷക- പ്രവാസി- തൊഴിലാളി കൂട്ടായ്മ എന്നിവ സംഘടിപ്പിക്കും. 
മാര്‍ച്ച് പത്തിന് രാവിലെ ആറിന് പ്രഭാതഭേരി, ഒമ്പതിന് പതാക ഉയര്‍ത്തല്‍, നാലിന് പ്രകടനവും സമ്മേളനവും നടത്തും. എ. അബ്ദുല്‍ റഹ്്മാന്‍, എന്‍.എ നെല്ലിക്കുന്ന്, അബ്ബാസ് ബീഗം, എ.എ അസീസ്, അഷ്‌റഫ് എടനീര്‍, സി.ഐ.എ ഹമീദ്, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, ഖലീല്‍ അബൂബക്കര്‍, സി.എ അബ്ദുള്ളക്കുഞ്ഞി, റസാഖ് ബെദിര, അഷ്‌ക്കര്‍ ചൂരി, എ.എ അബ്ദുല്‍ റഹ്മാൻ  , എ.കെ അബൂബക്കര്‍ ഹാജി, ഹനീഫ് നെല്ലിക്കുന്ന്, ബി.എ കുഞ്ഞാമദ്, സി. അബ്ദുള്ള, എം.എച്ച് അബ്ദുല്‍ ഖാദര്‍, പി.എ മാമിഞ്ഞി, ഹമീദ് ചേരങ്കൈ, കെ.എ അബ്ദുല്‍  റഹ്മാൻ , സുബൈര്‍ ഗുല്‍സാര്‍, നൂര്‍ മുഹമ്മദ്, ടി.എ മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് റിയാസ്, എ.കെ മുഹമ്മദ് കുഞ്ഞി, അബ്ബാസ് മലബാര്‍, പി.വി മുഹമ്മദ് കുഞ്ഞി, പി.എം.എ റഹ്മാൻ , കെ.എ ഹബീബ്  റഹ്മാൻ , ടി.ഇ മുഖ്താര്‍, അബ്ദുല്‍ ഖാദര്‍ സഅദി, എം. അബ്ദുല്‍ അമാന്‍, ടി.എം അബ്ദുല്‍ കരീം, കെ.എ മുഹമ്മദ് ബഷീര്‍, കുഞ്ഞി മൊയ്തീന്‍ ബാങ്കോട്, കെ.എം അബ്ദുല്‍ അസീസ്, ഇ. ഷംസുദ്ദീന്‍, സിദ്ദീഖ് ചക്കര, മുജീബുറഹ്മാൻ കെ.കെ പുറം, ടി.എ അബ്ദുള്ള, ഫൈസല്‍ പടിഞ്ഞാര്‍, എന്‍.എ അബ്ദുല്‍ റസാഖ്, എം.എസ് താജുദ്ദീന്‍, ബഷീര്‍ പുതിയപുര, എന്‍.ഇ അബ്ദുല്‍  റഹ്മാൻ,   ഖമറുദ്ദീന്‍ തായല്‍, എന്‍.എച്ച് അബ്ദുല്‍  റഹ്മാൻ , ഇബ്രാഹിം ഹാജി ഐ.ടി.ഐ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad