Type Here to Get Search Results !

Bottom Ad

മൈസൂര്‍ കേന്ദ്രീകരിച്ച് മണിചെയിന്‍ തട്ടിപ്പ്; കോടികളുമായി മുങ്ങിയ രണ്ട് ചിപ്പാര്‍ സ്വദേശികൾക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

Image result for മണി ചെയിൻ തട്ടിപ്പ്കുമ്പള:(www.evisionnews.co)വന്‍തുക പ്രതിഫലം വാഗ്ദാനം ചെയ്ത നിരവധിപേരില്‍ നിന്നു കോടികള്‍ തട്ടിയെടുത്തു മുങ്ങിയ മണിചെയിന്‍ തട്ടിപ്പു സംഘത്തിനെതിരെ കുമ്പള അഡീഷണല്‍ എസ് ഐ ശിവദാസന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.മൈസൂര്‍ ആസ്ഥാനമായി ഒരു ദശാബ്ദം മുമ്പു വിവിധ പേരുകളില്‍ പ്രവര്‍ത്തനമാരംഭിച്ചവന്‍ തട്ടിപ്പുസംഘമാണ് രാജ്യവ്യാപകമായി ജനങ്ങളെ കബളിപ്പിച്ചു കോടികളുമായി മുങ്ങിയത്. ഇതിനെതിരെ തട്ടിപ്പു കമ്പനികളുടെ ഏജന്റുമാരായിരുന്ന കുമ്പള കുണ്ടങ്കേരടുക്കയിലെ പാപ്പയ്യയുടെ മകന്‍ നാഗരാജ, ഭാര്യ രേണുക എന്നിവര്‍ ഡി ജി പിക്കു നല്‍കിയ പരാതിയാണ് അന്വേഷണത്തിനു കുമ്പള പൊലീസിനു കൈമാറിയത്.
കര്‍ണ്ണാടക ചിത്രദുര്‍ഗ്ഗ സ്വദേശി നരസപ്പയുടെ മകന്‍ നാഗരാജ മാനേജിംഗ് ഡയറക്ടറും ചിപ്പാറിലെ ജി കെ നാവഡ എന്ന ഗോപാലകൃഷ്ണറാവു ഡയറക്ടറുമായി മൈസൂര്‍ ആസ്ഥാനമായി ആരംഭിച്ച അഗ്രിഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ഡ്യ ആഗ്രിഹില്‍സ് പ്രൈ.ലിമിറ്റഡ് ഇന്‍ഡ്യാ, സെവന്‍ഹില്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ഡ്യ, അഗ്രിഗ്രീന്‍ ഇന്‍ഫോ കോം ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് വ്യാപകമായി തട്ടിപ്പു നടന്നതെന്നാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad