Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ മിഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.


ബദിയടുക്ക :  (www.evisionnews.co)രാജ്യത്ത് ഏറ്റവും വരള്‍ച്ച നേരിടുന്ന ബ്ലോക്ക് പഞ്ചായത്തില്‍പ്പെടുന്ന കേരളത്തിലെ മൂന്ന് ബ്ലോക്കുകളില്‍ ഒന്നായ കാസർകോട്  ബ്ലോക്കിന്‍റെ വരള്‍ച്ചാ നിവാരണ പരിപാടിയായ മിഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍റെ ഭാഗമായി കാസർകോട്  ബ്ലോക്ക് പഞ്ചായത്തിന്‍റെയും ബദിയടുക്ക ഗ്രാമ പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ എന്‍ കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൈബുന്നിസ്സ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി വി ആര്‍ മനോജ് സ്വാഗതം പറഞ്ഞു.  ഐ ഡബ്ലു എം പി ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഭാസ്കരന്‍, കാസർകോട്  എ.ഡി.സി ബെവിന്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ പരിശീലനം നല്‍കി. മെമ്പര്‍മാരായ ഡി ശങ്കര, ബാലകൃഷ്ണ ഷെട്ടി, വിശ്വനാഥ പ്രഭു, ശാന്ത, പ്രേമ, ജയന്തി, എക്സ്റ്റന്‍സന്‍ ഓഫീസര്‍ രെജി, പഞ്ചായത്ത് ബ്ലോക്ക് എ ഇ സഫാദ്, ഓവര്‍സിആക്ത ബാബു, അശ്വതി, സാജിത എസ് യു, രജിത കുമാരി, ഹൈദര്‍ കുടുപ്പംകുഴി, കുടുംബശ്രി ഭാരമാഹികള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad