മഞ്ചേശ്വരം: (www.evisionnews.co) കുഞ്ചത്തൂര്‍ ടൗണില്‍ കൊടികത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ ശരത്‌രാജ്(33), രവീശ് (28) , കമലാക്ഷന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
ഒരാഴ്ച മുമ്പ് ആളുകള്‍ നോക്കി നില്‍ക്കെയാണ് കുഞ്ചത്തൂരില്‍ ഓമ്‌നി വാനിലും ബൈക്കിലുമെത്തിയ ആറംഗ സംഘം കൊടി വലിച്ചുകീറി മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പിടിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

Post a Comment
0 Comments