Type Here to Get Search Results !

Bottom Ad

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വൃദ്ധ മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വൃദ്ധ മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ടിലെ കോരന്‍നായരുടെ ഭാര്യ പി. ജാനകി (73)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. കാഞ്ഞങ്ങാട്ട് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ജാനകിയെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: രുഗ്മിണി, രമണി, തങ്കമണി, പുഷ്പലത, ആശാലത, മഞ്ജുള.

Post a Comment

0 Comments

Top Post Ad

Below Post Ad