കാസര്‍കോട്:(www.evisionnews.co) കുഞ്ചത്തൂരില്‍ പോലീസ് നടത്തിയ നരനായാട്ട് തികച്ചും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. കുഞ്ചത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രോത്സവത്തിന് കെട്ടിയ കൊടിതോരണങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നുവെന്നും അത് ചോദ്യം ചെയ്തതിന്റെ പേരില്‍ നിരവധി ഹൈന്ദവ വീടുകളില്‍ പോലീസ് അതിക്രമിച്ച് കടന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഹൈന്ദവര്‍കെകതിരെ മാത്രം പോലീസ് കേസുകള്‍ രജിസ്റ്റർ ചെയ്തത് നീതിയുടെ നിഷേധമാണ്. കുഞ്ചത്തൂരില്‍ പോലീസ് അതിക്രമം നടത്തിയെന്നാരോപിക്കപ്പെടുന്ന നാരായണ, സുശീല, നാരായണ കുളാല്‍, സുരേഷ് തുടങ്ങിയവരുടെ വീടുകളില്‍ ശശികല ടീച്ചര്‍ സന്ദർശനം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രികുണ്ടാര്‍, ജില്ലാ കമ്മറ്റിയംഗം ഹരിഷ്ചന്ദ്ര മഞ്ചേശ്വരം, മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വാസന്തി കൃഷ്ണന്‍, ഹിന്ദുഐക്യവേദി മഞ്ചേശ്വരം താലൂക്ക് സംഘടനാ സെക്രട്ടറി സന്ദീപ്, രാജേഷ് തുമിനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments