ഉദുമ: (www.evisionnews.co)കേരള സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെയും അഭിമുഖ്യത്തില്‍ ഉദുമ പാലക്കുന്നില്‍ നടന്ന 22മത് സംസ്ഥാന ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ 64 പോയിന്റ് നേടി പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 22 പോയിന്റ് നേടിയ കോട്ടയം ജില്ലക്കാണ് രണ്ടാം സ്ഥാനം. 12 വീതം പോയിന്റ് നേടിയ കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ബേക്കല്‍ എസ്.ഐ യു.പി. വിപിന്‍, ഉദുമ സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ്, സിനിമാ നിര്‍മാതാവ് വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. സതീശന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡണ്ട് ടി. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് തോമസിനെ ചടങ്ങില്‍ ആദരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാം വാതുക്കല്‍, കെ.വി അപ്പു, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ഐ ബാബു, പി.വി. ഭാസ്‌കരന്‍, കാപ്പില്‍ കെ.ബി.എം ഷരീഫ്, എ. ബാലകൃഷ്ണന്‍, വിജയകുമാര്‍ പാലക്കുന്ന്, പള്ളം നാരായണന്‍, കെ. വിജയകൃഷ്ണന്‍ പ്രസംഗിച്ചു.
മത്സര വിജയികള്‍: അണ്ടര്‍ 16 പെണ്‍ രണ്ട് കിലോമീറ്റര്‍- ഫാത്തിമ നസ് ല (കോഴിക്കോട്), കെ.എസ് ശില്‍പ (തിരുവനന്തപുരം), കെ.എം ആതിര (കണ്ണൂര്‍). അണ്ടര്‍ 18 പെണ്‍ നാലു കിലോമീറ്റര്‍- അനിത തോമസ് (ഇടുക്കി), സ്റ്റല്ല മരി (കണ്ണൂര്‍), കെ. ഐശ്വര്യ (പാലക്കാട്). അണ്ടര്‍ 20 ജൂനിയര്‍ പെണ്‍- പി.എ റിസാന (പത്തനംതിട്ട), ബി. ജിസ്‌മോള്‍ (കോട്ടയം), വി.ആര്‍ രേഷ്മ (പാലക്കാട്). പെണ്‍ പത്ത് കിലോമീറ്റര്‍- എം.ഡി താര (പാലക്കാട്), യു. നീതു (കോട്ടയം), എം.എസ് ശ്രുതി (കോട്ടയം), അണ്ടര്‍ 16 ആണ്‍ രണ്ട് കിലോമീറ്റര്‍- സല്‍മാന്‍ ഫാറൂഖ് (തിരുവനന്തപുരം), കെ. ശോഭിത്ത് (പാലക്കാട്), വിഷ്ണു ബിജു (കണ്ണൂര്‍). അണ്ടര്‍ 18 ആണ്‍ ആറ് കിലോ മീറ്റര്‍- പി. ശ്രീരാഗ് (പാലക്കാട്), എം. അജിത്ത് (പാലക്കാട്), അലന്‍ ജോസ് (തിരുവനന്തപുരം). അണ്ടര്‍ 20 ജൂനിയര്‍ ആണ്‍ എട്ട് കിലോമീറ്റര്‍- അഭിനന്ദ് സുരേന്ദ്രന്‍ (തിരുവനന്തപുരം), ഷെറിന്‍ ജോസ് (എറണാകുളം), പി.എന്‍ അജിത്ത് (പാലക്കാട്). പത്ത് കിലോമീറ്റര്‍ ആണ്‍- എസ്. സാബിര്‍ (പാലക്കാട്), ജെ. ബിജയ് (പാലക്കാട്), ടിബിന്‍ ജോസഫ് (എറണാകുളം).
Post a Comment
0 Comments