Type Here to Get Search Results !

Bottom Ad

ഓഖി ദുരിതാശ്വാസ നിധി; സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത തുകയില്‍ നിന്നും ഒന്നര ലക്ഷം രൂപ കാണാനില്ല; അണികള്‍ക്കിടയില്‍ പ്രതിഷേധം


കാസര്‍കോട്: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയില്‍ ഒന്നര ലക്ഷം രൂപകുറവുള്ളത് പാർട്ടിയെ വെട്ടിലാക്കി. 9,58,312 രൂപയാണ് ജില്ലയില്‍ നിന്നും ശേഖരിച്ചതെന്നാണ് ഡിസംബര്‍ 28ന് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ ജില്ലയില്‍ നിന്നും എട്ടുലക്ഷം രൂപ ലഭിച്ചു എന്നാണ് പറയുന്നത്.ബാക്കി 1,58,312 രൂപ എവിടെപ്പോയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഡിസംബര്‍ 21ന് ഒറ്റ ദിവസമായിരുന്നു സിപിഎം ഫണ്ട് ശേഖരിച്ചത്. സംസ്ഥാനത്തൊട്ടാകെ 4,81,02,511 പിരിച്ചെടുത്തു എന്നാണ് ഡിസംബര്‍ 28 ന് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. 




ജില്ലാ കമ്മിറ്റി ഇറക്കിയ ഏരിയ തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്. തൃക്കരിപ്പൂര്‍ - 1,27500, ചെറുവത്തൂര്‍- 2,35136, നീലേശ്വരം - 1,14466, എളേരി - 55500, കാഞ്ഞങ്ങാട് - 90707, പനത്തടി - 58302, ബേഡകം - 58846, കാറഡുക്ക - 40000, ഉദുമ - 69600, കാസര്‍കോട് - 3000, കുമ്ബള - 70795, മഞ്ചേശ്വരം - 29460, ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വിഹിതമായ 5000 രൂപ ഉള്‍പ്പെടെയാണ് 9,58312 രൂപ പിരിച്ചെടുത്തതായി പറയുന്നത്.




സംസ്ഥാന കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പില്‍ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. കാസര്‍കോട്- 8,00,000, കണ്ണൂര്‍ - 7392321, വയനാട് - 105500, കോഴിക്കോട് - 7968129, മലപ്പുറം - 2832691, പാലക്കാട് - 1620187, തൃശൂര്‍ - 1120000, എറണാകുളം - 1456595, ഇടുക്കി - 3460250, കോട്ടയം - 2180372, ആലപ്പുഴ - 5040295, പത്തനംതിട്ട - 1282319, കൊല്ലം - 3900000, തിരുവനന്തപുരം - 8943852.


സംഭവം പാര്‍ട്ടിയെ ഏറെ ക്ഷീണിപ്പിക്കുന്നതാണ്.വിഷയം അണികൾക്കിടയിൽ ചർച്ചയായായതോടെ നേതൃത്വം മറുപടി നൽകാനാകാതെ വിഷമിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad