Type Here to Get Search Results !

Bottom Ad

ബാങ്ക് മാനേജറെന്ന് കബളിപ്പിച്ച് പണം തട്ടിയതായി പരാതി


മഞ്ചേശ്വരം (www.evisionnews.co): ബാങ്ക് മാനേജറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് അങ്കണ്‍വാടി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന്പണം തട്ടിയതായി പരാതി. 15-ാം വാര്‍ഡ് നല്ലങ്കി അങ്കണ്‍വാടിയിലെ അധ്യാപിക വാസന്തിയുടെ അക്കൗണ്ടില്‍ നിന്നാണ് 4000രൂപ തട്ടിയെടുത്തത്. എസ്.ബി.ടി ബാങ്ക് മാനേജറാണെന്ന് പരിചയപ്പെടുത്തി ഫോണില്‍ വാസന്തിയെ വിളിച്ചായിരുന്നു തട്ടിപ്പ്. 

അക്കൗണ്ട് ബ്ലോക്കായിട്ടുണ്ടെന്നും അതിനാല്‍ അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും ബ്ലോക്ക് നീക്കുന്നതിന് ആവശ്യമുണ്ടെന്നും അറിയിച്ചായിരുന്നു ഫോണ്‍കോള്‍. രണ്ടുനമ്പറുകളും ഉടന്‍ വാസന്തി അയാള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ 4000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി വാസന്തിയുടെ ഫോണില്‍ സന്ദേശമെത്തുകയായിരുന്നു. ഉടന്‍ വിളിച്ച നമ്പറില്‍ ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ എടുത്തില്ല. നിരവധി പേരാണ് ഇതിനകം ഇത്തരം തട്ടിപ്പുകള്‍ക്കിരയായത്. ഇത്തരത്തിലുള്ള ബാങ്ക് അക്കൗണ്ട്, എടിഎം തട്ടിപ്പുകള്‍ അധികരിക്കുന്ന പശ്ചാത്തലത്തില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കരുതെന്ന് പൊലീസിന്റെ കര്‍ശനമായ നിര്‍ദേശവുമുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad