
ഫെയ്സ്ബുക്ക് തുറക്കുമ്ബോള്‍ ആധാര്‍കാര്‍ഡിലുള്ള പോലെ പേര് അടിക്കാന്‍ ഏതാനും ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും ഫെയ്സ് ബുക്ക് പറഞ്ഞു. വളരെ കുറച്ച് ആളുകളോട് മാത്രമാണ് ഇത്തരത്തില്‍ പേര് നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.
ആധാര്‍കാര്‍ഡിലേതു പോലെയുള്ള ഉപഭോക്താക്കളുടെ പേരു വിവരങ്ങള്‍ വെച്ച് വെറുമൊരു പരീക്ഷണം നടത്തുക മാത്രമാണ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കളെ ശരിയായ വ്യക്തിവിവരങ്ങള്‍ നല്‍കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുള്ളുവെന്നും കാലിഫോര്‍ണിയയിലുള്ള ഫെയ്സ്ബുക്ക് ആസ്ഥാനം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണം ആവസാനിച്ചു. ആധാര്‍കാര്‍ഡിലേത് പോലെ പേര് നല്‍കിയാല്‍ അത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും ഉപയോക്താവിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അതിനുവേണ്ടിയാണ് പരീക്ഷണം നടത്തിയത്. പ്രചരിച്ച വാര്‍ത്തകള്‍ പോലെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഫെയ്സ് ബുക്ക് ലക്ഷ്യമിടുന്നില്ലെന്നും വ്യക്തമാക്കി.
Post a Comment
0 Comments