Type Here to Get Search Results !

Bottom Ad

ആത്മീയതയുടെ വ്യവസായവൽക്കരണം അപകടകരം;വിസ്ഡം സമ്മേളനം

കാസർകോട്: (www.evisionnews.co)സമൂഹത്തിന്റെ ധാർമികവും നവോത്ഥാനവുമായ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരേണ്ട ആത്മീയ മേഖലയിലേക്ക് കച്ചവട താൽപര്യങ്ങൾ കടന്നു വന്നത് സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ കാസർകോട് സംഘടിപ്പിച്ച  കാമ്പയിൻ ജില്ലാതല ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. ആത്മീയ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാസർകോട് ദഅവാ സെന്റർ ജുമാ മസ്ജിദ് ഖത്വീബ് മുജീബ് റഹ്മാൻ സ്വലാഹി ഉദ്ഘാടനം ചെയ്തു .ശരീഫ് തളങ്കര അധ്യക്ഷത വഹിച്ചു.സമൂഹത്തിന്റെ അജ്ഞതയും വിശ്വാസ താല്പര്യങ്ങളും ചൂഷണം ചെയ്ത് വമ്പിച്ച തട്ടിപ്പുകളാണ് ആത്മീയതയുടെ മറവിൽ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും വളരെ ചുരുക്കം കേസുകൾ മാത്രമാണ് നിയമനടപടികൾക്കോ ശിക്ഷകൾക്കോ വിധേയമാകുന്നത്. സ്രഷ്ടാവിനെ മാത്രം ആരാധിച്ച് അവനിൽ മാത്രം ഭരമേല്പിച്ച് കൊണ്ടുള്ള ഏക ദൈവ വിശ്വാസത്തിലധിഷ്ടിതമായ പ്രബോധന സംസ്ക്കരണ പ്രവർത്തനങ്ങളിലൂടെ മാത്രമെ മോക്ഷവും സമാധാനവും കൈവരിക്കുകയുള്ളു. ആത്മീയ ചികിത്സ എന്ന പേരിൽ സാധാരണക്കാരെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്ന വ്യാജ സിദ്ധൻമാർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ ജീവഹാനി സംഭവിക്കുവാനിടയായ രീതിയിലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ കാരണമായിത്തീരുമെന്നും സമ്മേളനം  അഭിപ്രായപ്പെട്ടു. മരണത്തെ ഓർക്കുവാനും മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാനും നിർവഹിക്കേണ്ട ഖബർ സിയാറത്തിനെ പോലും ആഗ്രഹ സഫലീകരണത്തിനുള്ള വഴിയായും ഉൽസവ വേദിയായും മാറ്റുന്നവരെ തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജാമിഅ അൽ ഹിന്ദ് പ്രിൻസിപ്പാൾ ഫൈസൽ മൗലവി മുഖ്യ പ്രഭാഷണം നടത്തി. സവാദ് സലഫി ,ഹസൻ അൻസാരി ,അനീസ് മദനി ,റഫീക്ക് മൗലവി ,ശിഹാബ് എടക്കര പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad