കാസര്‍കോട് (www.evisionnews.co): പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല നബിദിന വിളംബര റാലി 18ന് വൈകിട്ട് നാലുമണിക്ക് കാസര്‍കോട്ട് നടക്കും. മണ്ഡലംതലത്തില്‍ നബിദിന ക്യാമ്പും ആദര്‍ശ സമ്മേളനവും നബിദിന വിശകലനവും ശാഖാതലത്തില്‍ ബഹുജന നബിദിന റാലിയും നടത്തും. ജില്ലാ എക്സിക്യൂട്ടിവ് യോഗം എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി. ഷരിഫ് ഹാജി പടന്ന, എസ്.പി സലാഹുദ്ധീന്‍, കണ്ണൂര്‍ അബ്ദുല്ല, യു. സഅദ് ഹാജി, ഹംസ ഹാജി പള്ളിപ്പുഴ, സി.കെ.കെ മാണിയൂര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ബദ്‌റുദ്ധീന്‍ ചെങ്കള, അബ്ദുല്‍ റഹിമാന്‍ ഹാജി, സിദ്ധിഖ് അസ്ഹരി. എം.എ ഖലീല്‍, ഹാഷിം ദാരിമി, ബി. മൂസ ഹാജി, താജുദ്ധീന്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കുഞ്ഞബ്ദുള്ള ഹാജി പ്രസംഗിച്ചു.
Keywords: sys, news, kasaragod, prakashamaanu, thirunabi

Post a Comment
0 Comments