Type Here to Get Search Results !

Bottom Ad

ദേവകി വധക്കേസ്: ചെന്നൈയിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘം നിരാശയോടെ മടങ്ങി


ബേക്കല്‍ (www.evisionnews.co): പനയാല്‍ കാട്ടിയടുക്കത്തെ ദേവകി വധക്കേസിലെ പ്രതികളെ തേടി ചെന്നൈലെത്തിയ സംഘം നിരാശരായി മടങ്ങി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ചെന്നൈയില്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെത്തിയത്. എന്നാല്‍ അന്വേഷണ സംഘം എത്തുമ്പോഴെക്കും ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവരുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയില്‍് കാണപ്പെട്ടു. മൊബൈലിന്റെ ലോക്കേഷന്‍ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

സംശയത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് ചെന്നവര്‍ക്ക് കുറ്റകൃത്യത്തില്‍ കൃത്യമായ പങ്കുണ്ടെനന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ സംശയം ബലപ്പെട്ടു. ഇവരുടെ മൊബൈലില്‍ വിളിച്ച ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ആരായുകയും ഇതിന്റെ സ്ഥിരീകരണത്തിനായി നാട്ടിലേക്ക് വരാനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ എത്താതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന സംഘത്തില്‍പെട്ട ഒരാള്‍ പനയാലില്‍ ഉപയോഗിച്ചിരുന്ന സിം മാറ്റി മറ്റൊന്ന് ഉപയോഗിക്കുന്നതും ക്രൈംബ്രാഞ്ചിന്റെ സംശയം ഇരട്ടിപ്പിക്കുന്നുണ്ട്. കൊലപാതക ത്തെക്കുറിച്ച് ചെന്നൈയില്‍ നിന്നും മുങ്ങിയ ആളുകള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കഴിഞ്ഞ ജനുവരി 13നാണ് തനിച്ചു താമസിക്കുകയായിരുന്ന ദേവകിയെ വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Keywords: Kasaragod, devaki, case, crimebracnh

Post a Comment

0 Comments

Top Post Ad

Below Post Ad