സംസ്ഥാനത്ത് എംആര്‍ വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് സമയം നീട്ടിയിരിക്കുന്നത്.
നേരത്തെ രണ്ട് തവണ പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി കൂട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യം ഫലം കാണാത്ത പശ്ചാത്തലത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്.
ഒമ്പത് മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള 76 ലക്ഷം കുട്ടികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 61 ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് ഇതുവരെ കുത്തിവെയ്പ്പ് നല്‍കാനായിട്ടുള്ളത്. സര്‍ക്കാര്‍ ലക്ഷ്യം വെച്ചതിന്റെ 83 ശതമാനം മാത്രമാണ് ഇത്. ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

Post a Comment
0 Comments