Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ മണല്‍കടത്തിനിടെ നാല് വാഹനങ്ങള്‍ പിടികൂടി


കുമ്പള: കര്‍ണ്ണാടകയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന നാല് വാഹനങ്ങള്‍ പൊലീസ് പിടികൂടി. ദേശീയ പാതയില്‍ കുമ്പളയില്‍ വെച്ചാണ് രണ്ട് ടോറസ് ലോറികളും, രണ്ട് ടിപ്പര്‍ ലോറികളും പിടികൂടിയത്. മൂന്നു വാഹനങ്ങള്‍ ഹൈവേ പൊലീസ് എസ് ഐ എം ജെ അബ്രഹാമിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ലോറി അമിതവേഗതയില്‍ ഓടിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കുമ്പള പൊലീസ് നിരവധി മണല്‍ കടത്ത് വാഹനങ്ങളാണ് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് അനധികൃത മണല്‍ കടത്തും സജീവമാണ്.



Post a Comment

0 Comments

Top Post Ad

Below Post Ad