Type Here to Get Search Results !

Bottom Ad

പള്ളി ദര്‍സ്സുകള്‍ പുനാരംഭിക്കാന്‍ മഹല് കമ്മിറ്റികള്‍ മുന്നോട്ട് വരണം- ഇ.പി.ഹംസത്ത് സഅദി


പൊവ്വല്‍: പുതിയ തലമുറയെ കൂടുതല്‍ ദീനി ബോധവന്‍മാരാക്കി മാറ്റുന്നതിന്നു, ആധുനിക കാലഘട്ടത്തില്‍ മഹല്‍ ശാക്തീകരണത്തിലൂടെ , ദീനി ചിട്ടയോടെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയും പഴയ കാലങ്ങളില്‍ ഉണ്ടായിരുന്ന പള്ളിദര്‍സ്റ്റുകള്‍ പുനാരംഭിക്കാന്‍ മഹല്‍ കമ്മിറ്റികള്‍ മുന്നോട്ട് വരണമെന്ന് സമസ്ത ജില്ല മുശാവറ അംഗം ഇ.പി.ഹംസത്ത് സഅദി പറഞ്ഞു.
സുന്നി മഹല്‍ ഫെഡറേഷന്‍ മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പൊവ്വലില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബി.എം.അബൂബക്കര്‍ മുലുടുക്കം, അദ്ധ്യക്ഷത വഹിച്ചും  എസ്.എം.എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് ഏ.ബി ഷാഫി  ലൈറ്റ് ഓഫ് മദീന  എക്‌സ്‌പോ പരിപാടിയുടെ വിഷയാവതരണം നടത്തി.
ബി.കെ.ഹംസ ആലൂര്‍ സ്വാഗതം പറഞ്ഞു സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ അസിസ് ദാരിമി പെന്‍മല,  അബ്ബാസ് കൊളച്ചപ്പ്, എം.അബ്ദുല്ല കുഞ്ഞി ഹാജി, എ.ടി.അബുബക്കര്‍ ,അബ്ദുല്ല കുഞ്ഞി കോട്ടൂര്‍, ഖാലിദ് ഹാജി എഴിഞ്ഞിപ്പുഴ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഹമീദ് ഫൈസി, പി. എം. എ സലാം നയിമി, എ.മുഹമ്മദ് കുഞ്ഞി അലൂര്‍, ഹാഷിം ഹുദവി, അബ്ദുല്ല ആലൂര്‍, ഖാദര്‍ ആലൂര്‍, ബിസ്മില്ല അബ്ദുള്‍ ഖാദര്‍ , റഫീഖ് ഫൈസി, ബാത്തിഷ ചൊവ്വല്‍, പി.അബ്ദുല്ല കുഞ്ഞി ഹാജി, എ.കെ യൂസഫ്, ഹമീദ് കേര മൂലഎന്നിവര്‍ പ്രസംഗിച്ചു.
 ബാവിക്കര ജമാ അത്ത് പ്രസിഡണ്ടായിരുന്ന ബി.എ.റഹ്മാന്‍ ഹാജി, ബി.മുഹമ്മദ് ബെള്ളിപ്പാടി എന്നിവിടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad