കാസര്‍കോട് : (www.evisionnews.co) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ബ്രോസ് ഇന്റര്‍നാഷനലിന്റെ സംഭാവനയായി 500 കിലോഗ്രാം അരി നല്കി. അരി ബ്രോസ് ഇന്റര്‍നാഷനലിന്റെ ഉടമകളായ സിദ്ധീഖ് ബ്രോസ്, സലാഹു ബ്രോസ്, മുനീബ് ബ്രോസ് എന്നിവര്‍ പി ടി എ പ്രസിഡന്റ് സി എച് റഫീഖിന് കൈമാറി. ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് മാഷ്, അബ്ദുല്‍ കാദര്‍, സഹീര്‍ സി എല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments