Type Here to Get Search Results !

Bottom Ad

‘പത്മാവതി’ക്കെതിരെ പ്രതിഷേധം കത്തുന്നു; റിലീസ് തീയതി മാറ്റി

Image result for ban padmavatiമുംബൈ:(www.evisionnews.co) സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവതി’യുടെ റിലീസ് തീയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡിസംബർ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. സിനിമ ചരിത്രം വളച്ചൊടിച്ചുള്ളതാണെന്നും റാണി പത്മാവതിയുടെ ജീവിതകഥയിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ നടത്തിയുള്ളതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണുയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

‘പത്മാവതി’ സിനിമയ്ക്കെതിരെ രാജസ്ഥാൻ സർക്കാരും യുപി സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. റിലീസിനെത്തുന്ന ഡിസംബർ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്നും രാജ്പുത് കർണിസേന അറിയിച്ചിരുന്നു. ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad