ബദിയടുക്ക (www.evisionnews.co): തിരക്കുള്ള ജീവിതത്തിനിടയില്‍ നാം കൂട്ടായ്മയെ കുറിച്ച് മറന്നുപോകുന്നുവെന്നും ജാതിമത ഭേദമന്യേ ഏവര്‍ക്കും ഒരുമിക്കാനുള്ള വേദികള്‍ അനിവാര്യമാണെന്നും യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം റഫീഖ് കേളോട്ട് അഭിപ്രായപ്പെട്ടു. മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ ബദിയടുക്കയില്‍ നടക്കുന്ന മലയോര സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം എം.എസ്.എഫ് ചര്‍ളടുക്കയില്‍ സംഘടിപ്പിച്ച 'സ്റ്റുഡന്റ് ജംഗ്ഷന്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയുടെ കൂട്ടായ്മകള്‍ ഏറെ പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം കൂട്ടായ്മകളുടെ നിറംകെടുത്തുന്നുണ്ട്. നാടിന്റെ പുരോഗതിക്ക് ന്യൂജനറേഷന്റെ ഓഫ്‌ലൈന്‍ കൂട്ടായ്മകളാണ് വേണ്ടതെന്നും റഫീഖ് കേളോട്ട് പറഞ്ഞു. യാസിര്‍ ചര്‍ളടുക്ക അധ്യക്ഷത വഹിച്ചു. മഹ്‌റൂഫ് സ്വാഗതം പറഞ്ഞു. പ്രമുഖ പരിശീലകനും വിദ്യഭ്യാസ പ്രവര്‍ത്തകനുമായ സമീല്‍ അഹമ്മദ് ക്ലാസിന് നേതൃത്വം നല്‍കി. റിഫായി ചര്‍ളടുക്ക, ജിഷാദ് എം.കെ, ജമാല്‍ ചര്‍ളടുക്ക, ശംസു, സമീര്‍, ശംഷു വാരിക്കി, നസീര്‍ ചര്‍ളടുക്ക, ആത്തിഫ്, നൂറുദ്ദീന്‍, കെ.ടി അന്‍വര്‍, അജീര്‍ ചെടേക്കാല്‍, ഷാക്കിര്‍ മുണ്ടോള്‍ സംബന്ധിച്ചു.
Keywords: Kasaragod, news, offlines, rafeeq, kelots

Post a Comment
0 Comments