Type Here to Get Search Results !

Bottom Ad

ബൈക്ക് വാങ്ങാന്‍ പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍


ന്യൂഡല്‍ഹി (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാലയമുടമക്ക് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ അമര്‍ രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ദല്‍ഹിയിലെ വേശ്യാലയമുടമയുടെ നമ്പരെന്ന് തെറ്റിദ്ധരിച്ച് ദല്‍ഹി ഡി.സി.പിയെ ഫോണില്‍ വിളിച്ച് ഇവര്‍ വിലപേശല്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

വ്യാഴാഴ്ച രാത്രിയോടെ ദല്‍ഹി റെയില്‍വേസ്റ്റഷന് പുറത്ത് വച്ച് പെണ്‍കുട്ടിയെ കൈമാറാമെന്ന് പ്രതികള്‍ ഡിസിപിയോട് പറഞ്ഞിരുന്നു. തനിക്ക് പകരം വരുന്ന കോണ്‍സ്‌ററബിള്‍മാരുടെ കൈവശം പെണ്‍കുട്ടിയെ നല്‍കണമെന്ന് ഡി.സി.പി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു.

മഫ്ടിയിലായിരുന്ന പൊലീസിനോട് പ്രതികള്‍ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം തന്നാല്‍ പെണ്‍കുട്ടിയെ നല്‍കാമെന്നും പറഞ്ഞു. രണ്ടരലക്ഷം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ അടുത്ത ദിവസം പണവുമായി വരുമ്പോള്‍ നല്‍കാമെന്ന ധാരണയില്‍ പ്രതികള്‍ തിരിച്ചുപോയി. തുടര്‍ന്ന് പിറ്റേദിവസം റെയില്‍വേസ്റ്റേഷന് പുറത്ത് വച്ച് പെണ്‍കുട്ടിയെ കൈമാറാനിരിക്കെയാണ് പോലീസ് ഒരുക്കിയ കെണിയില്‍ പ്രതികള്‍ വലയിലായത്. പെണ്‍കുട്ടിയെ വിറ്റുകിട്ടുന്ന പണമുപയോഗിച്ച് ബൈക്ക് വാങ്ങുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും വ്യക്തമായി.


Keywords: National, newdelhis, prathikal, mans

Tags

Post a Comment

0 Comments

Top Post Ad

Below Post Ad