Type Here to Get Search Results !

Bottom Ad

യു പി യിൽ മുസ്ലീം പുരോഹിതരെ മർദ്ദിച്ചതിന് ശേഷം ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു

ലക്നൗ:(www.evisionnews.co)യു പി യിൽ  മുസ്ലീം പുരോഹിതരെ മർദ്ദിച്ചതിന് ശേഷം ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു.  ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പരിക്കേറ്റ പുരോഹിതരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയിലെ മര്‍ഗാസി മസ്ജിദ് സന്ദര്‍ശിച്ച്‌ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ഇവര്‍ക്ക് നേരെ അക്രമണം നടന്നത്. ഭഗ്പത് ജില്ലയിലെ അഹേദ ഗ്രമാത്തിലെ സ്വദേശികളാണ് മൂന്നു പേരും. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

ട്രെയിന്‍ അഹേദ സ്റ്റഷനില്‍ എത്തുന്നതിന് മുന്‍പാണ് അജ്ഞാതരായ ഏഴ് അംഗ സംഘം മര്‍ദ്ദിച്ചതെന്ന് പുരോഹിത സംഘം പറഞ്ഞു. ട്രെയിനിന്റെ വാതില്‍ അടച്ചിട്ടതിന് ശേഷം തലയില്‍ തുണികൊണ്ട് തലപ്പാവ് ധരിച്ചത് എന്തിനാണെന്ന് ചോദ്യം ചെയ്തായിരുന്നു ഇവര്‍ ആക്രമണം ആരംഭിച്ചത്. ഇരമ്ബുവടികളും മറ്റ് മാരകായുധങ്ങളും ഇവരുടെ കൈയിലുണ്ടായിരുന്നു. മര്‍ദ്ദിച്ച്‌ അവശയാക്കിയതിന് ശേഷം ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad