Type Here to Get Search Results !

Bottom Ad

എന്റെ തളങ്കര കുടുംബ സംഗമം ലോഗോ പ്രകാശനം ചെയ്തു


അബുദാബി (www.evisionnews.co): അബുദാബി കാസര്‍കോട് തളങ്കര മുസ്ലിം ജമാഅത്ത് ജനുവരി ഒന്നിന് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ എന്റെ തളങ്കര കുടുംബ സംഗമത്തിന്റെ ലോഗോ ജമാഅത്ത് 

പ്രസിഡണ്ട് മുഹമ്മദ് ബാഷ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ഊദ് ഖാസിലേന് നല്‍കി നിര്‍വഹിച്ചു. പരിപാടിയില്‍ നാട്ടില്‍ അന്യം നിന്ന് പോകുന്ന വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബാഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ സെക്രട്ടറി, എന്‍എം അബ്ദുല്ല സ്വാഗതം പറഞ്ഞു. ഡോ. മൊയ്തീന്‍, ടി.എസ്.എ ഗഫൂര്‍ ഹാജി, മൊയ്തീന്‍ പള്ളിക്കാല്‍, ഹബീബ് കൊട്ട, സിയാദ് തെരുവത്ത്, സാബിത്ത് ബാങ്കോട്, ഹക്കീം ഹംസ, ബദ്‌റൂ ഹൊന്നമൂല, സത്താര്‍ ഉഡുപ്പി, അന്തുക്ക, നൂറു ബാങ്കോട്, ഷംസുദ്ദീന്‍, അബ്ദുല്‍ നാസര്‍ ബായിക്കര സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad