പൈക്ക (www.evisionnews.co): മതസ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് കര്‍മോത്സുകരായ യുവാക്കളെ നേതൃപദവിയിലേക്ക് കൊണ്ടുവരണമെന്നും യുവത്വം നാടിന്റെ ഐശ്വര്യമാണെന്നും സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ അഭിപ്രായപ്പെട്ടു. പൈക്കം മണവാട്ടി ബീവി മഖാം കമ്മിറ്റിയുടെ സമാപന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഖാം പ്രസിഡണ്ട് ബി.എ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. പൈക്കം ജമാഅത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, കെ.എച്ച് അബ്ദുല്ല, ബി. കുഞ്ഞാമു, ദുബൈ പ്രതിനിധി ബി.എ ഷരീഫ് പൈക്ക, ഇബ്രാഹിം കൊയര്‍ച്ചി, ഹമീദ്, ജിമ്മു റഹീം, ഷാനിഫ് പൈക്ക, ജുനൈദ് പൈക്ക, ഇബ്രാഹിം പൈക്ക, സംസാരിച്ചു. അബൂബക്കര്‍ ബി.ടി സ്വാഗതവും അന്‍വര്‍ ഷാഹിദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബ്ദുല്‍ റസാഖ് (പ്രസി), അബ്ദുല്ല ഹില്‍ട്ടന്‍, ഇബ്രാഹിം കോയര്‍കൊച്ചി (വൈസ് പ്രസി), അന്‍വര്‍ ഷാഹിദ് പൈക്ക (ജന. സെക്ര), ഷരീഫ് ബീട്ടിയടുക്ക പി. ഷഫീഖ് (ജോ സെക്ര), അബൂബക്കര്‍ കുഞ്ഞിപ്പാറ (ട്രഷ).

Post a Comment
0 Comments