Type Here to Get Search Results !

Bottom Ad

അ​ണ്ട​ര്‍ 19 വ​നി​താ ക്രി​ക്ക​റ്റ് ലീ​ഗ്; നാഗാലാന്‍ഡിനെതിരെ അ​ദ്ഭു​ത വി​ജ​യം നേടി ചരിത്രംകുറിച്ച കേരളത്തിന്റെ പെണ്‍പുലികള്‍ക്ക് അഭിനന്ദന പ്രവാഹം

അ​ണ്ട​ര്‍ 19 വ​നി​താ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ അ​ദ്ഭു​ത വി​ജ​യം സ്വന്തമാക്കി കേരള വനിതാ ക്രിക്കറ്റ് ടീം. ആദ്യ പന്തിലായിരുന്നു കേരളത്തിന്റെ അത്ഭുത ജയം. സമാനതകളില്ലാത്ത ബോളിങ് പ്രകടനത്തിലൂടെയായിരുന്നു ലോക ക്രിക്കറ്റിന്റെ നെറുകയില്‍ കേരളത്തിന്റെ വനിതകള്‍ എത്തിയത്. 49.5 ഓവറും 10 വിക്കറ്റും ബാക്കിനിര്‍ത്തിയായിരുന്നു കേരളത്തിന്റെ ജയം.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച നാഗാലാന്‍ഡ് വനിതകള്‍ 17 ഓവര്‍ ക്രീസില്‍ നിന്ന് നേടിയത് വെറും രണ്ടു റണ്‍സ് മാത്രമായിരുന്നു. ആ രണ്ടു റണ്‍സിലുള്ള ഒരു റണ്ണാവട്ടെ കേരളത്തിന്റെ താരങ്ങള്‍ എക്സ്ട്രാ ഇനത്തില്‍ നല്‍കിയതുമായിരുന്നു. ഒരു റണ്ണെടുത്ത ഓപ്പണര്‍ മേനകയാണ് നാഗാ നിരയിലെ ടോപ് സ്കോറര്‍. ബാക്കിയുള്ളാ പത്തുതാരങ്ങളും സംപൂജ്യരായാണ് മടങ്ങിയത്.
നാല് ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടു കൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ മിന്നു മാണിയാണ് നാഗാലാന്‍ഡിനെ തകര്‍ത്തത്. സൗരഭ്യ പി രണ്ടുവിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സാന്ദ്ര സുരേന്ദ്രന്‍, ബിബി സെബാസ്റ്റ്യന്‍ എന്നിവരും റണ്‍സ് വിട്ടുകൊടുക്കാതെ ഓരോവിക്കറ്റ് വീതം സ്വന്തമാക്കി. മൂന്ന് ഓവറില്‍ രണ്ട് റണ്‍സ് വഴങ്ങിയ അലീനാ സുരേന്ദ്രനാണ് നാഗാ പടയ്ക്ക് അല്‍പമെങ്കിലും ആശ്വാസം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം വെറും രണ്ട് പന്തില്‍ അഞ്ച് റണ്‍സ് നേടി ജയം സ്വന്തമാക്കുകയും ചെയ്തു. ഒരു ലോക റെക്കോര്‍ഡാണ് ഈ വിജയം. നാഗാലാന്‍ഡ് എറിഞ്ഞ ആദ്യ പന്ത് വൈഡായപ്പോള്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് കേരളം റെക്കോര്‍ഡ് ജയം സ്വന്തമാക്കിയത്. 2006ല്‍ മ്യാന്‍മറിനെതിരെ നേപ്പാള്‍ രണ്ട് പന്തുകളില്‍ നേടിയ ജയമാണ് ഇതോടെ കേരളം തിരുത്തിക്കുറിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad