
ദില്ലി: (www.evisionnews.co)രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം കൊണ്ടുവരാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞിരുന്നു.
എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്ന് ധനമന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.
Post a Comment
0 Comments