കാസർകോട്: നാലു മാസം മുമ്പ് താന്‍ പൊളിച്ചുനീക്കുവാന്‍ ഉത്തരവിട്ടിട്ടും ഒരു മാറ്റവുമുണ്ടാകാതിരുന്ന ചെര്‍ക്കള ടൗണിലെ സര്‍ക്കിള്‍ മന്ത്രി പൊളിപ്പിച്ചു. ഇന്നലെ(24) ജില്ലയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് വൈകുന്നേരത്തിനകം പൊളിച്ചു നീക്കുവാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതോടെ ഉച്ചയോടെ സര്‍ക്കിള്‍ പൊളിച്ചു.
ദേലംപാടി പള്ളത്തൂര്‍ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ പോകുന്നതിനിടെ അശാസ്ത്രീയമായി നിര്‍മ്മിച്ച സര്‍ക്കിളില്‍ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. സര്‍ക്കിള്‍ പൊളിക്കുവാന്‍ മന്ത്രിയുടെ ഉത്തരവും വിജിലന്‍സില്‍ നിന്നും അനുമതി ഉണ്ടായിട്ടും പൊളിച്ചു നീക്കാതിരുന്നത് എന്താണെന്ന് മന്ത്രി ചോദിച്ചു. ഇത്തരത്തില്‍ സര്‍ക്കിള്‍ നിര്‍മ്മിച്ച് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ചെര്‍ക്കളയില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ ഫണ്ടിന് ഉടന്‍ അനുമതി നല്‍കുമെന്നും തന്റെ സാന്നിദ്ധ്യത്തില്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍എന്നിവരുടെ യോഗം ഈ മാസം 27 ന് ചേരുമെന്നും മന്ത്രി പറഞ്ഞു.
Post a Comment
0 Comments