Type Here to Get Search Results !

Bottom Ad

കോടതിയില്‍ കള്ളനോട്ട് പിഴയായി അടച്ച കേസ് ;കുറ്റക്കാരനല്ലെന്ന് കണ്ട് യുവാവിനെ വെറുതെ വിട്ടു

Related imageകാഞ്ഞങ്ങാട്: (www.evisionnews.co)കോടതിയില്‍ കള്ളനോട്ട് നല്‍കിയെന്നാരോപിച്ച് കേസിലകപ്പെട്ട യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) വെറുതെവിട്ടു.
തൃക്കരിപ്പൂര്‍ പൂച്ചോലിലെ തമ്പിയുടെ മകന്‍ എ.വി.ശശിധരനെയാണ്(39) കോടതിവിട്ടയച്ചത്. മദ്യപിച്ച് വാഹനമോടിച്ചുവെന്നതിന് ചന്തേര പോലീസ് പിടികൂടിയ കേസില്‍ ശശിധരനെ 2013 ജുലൈ രണ്ടിന് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(ഒന്ന്) 1500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചിരുന്നു. ഇതിനുവേണ്ടി ശശിധരന്‍ അഭിഭാഷകനെ ഏല്‍പ്പിച്ച പണം കോടതിയില്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജുലൈ മൂന്നിന് പണം എസ്.ബി.ഐയില്‍ അടക്കാന്‍ ചെന്നപ്പോഴാണ് ഇതില്‍ ഒരു 500 രൂപ കള്ളനോട്ടാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കോടതി ജൂനിയര്‍ സൂപ്രണ്ട് കുഞ്ഞികൃഷ്ണന്റെ പരാതിയില്‍ ശശിധരനെതിരെ കള്ളനോട്ടുകൈവശം വെച്ചതിന് പോലീസ് കേസെടുക്കുകയായിരുന്നു.
അഭിഭാഷകനെ ഏല്‍പ്പിച്ചപണത്തില്‍ ഒരുനോട്ട് കള്ളനോട്ടാണെന്ന് പറയുകയും ശശിധരന്റെ പേരില്‍ കേസെടുക്കുകയും ചെയ്തതിലെ പൊരുത്തക്കേടുകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad