Type Here to Get Search Results !

Bottom Ad

മുഴുവന്‍ ജില്ലാ ആശുപത്രികളിലും നവജാതശിശുക്കള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്‍റ് സേവനം ലഭ്യമാക്കും; മുഖ്യമന്ത്രി

Image result for pinarayiതിരുവനന്തപുരം: (www.evisionnews.co)സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്റിന് സൗകര്യമുണ്ടാക്കുമെന്ന് പിണറായി വിജയന്‍. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.. അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദപരമാക്കും. അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ എന്‍റോള്‍മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍ പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങുന്നതിനുള്ള സാമ്ബത്തിക സഹായത്തിന്റെ വിതരണവും നിര്‍വഹിച്ച്‌ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad