Type Here to Get Search Results !

Bottom Ad

പ്രവാസികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല

ദോഹ: (www.evisionnews.co) ബാങ്ക് അകൗണ്ടും പാന്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രവാസികള്‍ക്ക് ബാധകമല്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 2016 ലെ ആധാര്‍ നിയമ പ്രകാരം വിദേശ മലയാളികള്‍ ആധാറിന് അര്‍ഹരല്ലാത്തതിനാല്‍ പ്രവാസികളോട് തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടരുതെന്ന നിര്‍ദേശമാണ്  എംബസി കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദേശത്തിലൂടെ നല്‍കിയത്.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പേരില്‍ പ്രവാസികള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തികൊണ്ട് യുഐഎഡിഐ രണ്ടു ദിവസം മുന്‍പ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറിലെ പ്രവാസി സമൂഹത്തിനിടയില്‍ ഇതുസംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്ന തരത്തില്‍ ഇന്ത്യന്‍ എംബസി ട്വിറ്റര്‍ സന്ദേശം നല്‍കിയത്. 
വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും താമസ സ്ഥലത്തിന്റെ രേഖ സമര്‍പ്പിക്കുന്നവര്‍ക്കുമാണ് ആധാറിന് അര്‍ഹതയുള്ളത്. അതുകൊണ്ടു തന്നെ എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഉള്‍പെടുന്നവര്‍, ഇന്ത്യന്‍ വംശജര്‍, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ തുടങ്ങിയവരില്‍ ഭൂരിഭാഗം പേരും ആധാറിന് അര്‍ഹതയില്ലാത്തവരാണ്.
ഈ സാഹചര്യത്തില്‍ ബാങ്കിങ് സേവനങ്ങള്‍ക്കും പാന്‍ കാര്‍ഡിനും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെട്ട് പ്രവാസികളെ ബുദ്ധിമുട്ടിക്കരുതെന്നും   യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ വ്യക്തമായി പറയുന്നുണ്ട്.

ദോഹ: ബാങ്ക് അകൗണ്ടും പാന്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രവാസികള്‍ക്ക് ബാധകമല്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 2016 ലെ ആധാര്‍ നിയമ പ്രകാരം വിദേശ മലയാളികള്‍ ആധാറിന് അര്‍ഹരല്ലാത്തതിനാല്‍ പ്രവാസികളോട് തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടരുതെന്ന നിര്‍ദേശമാണ്  എംബസി കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദേശത്തിലൂടെ നല്‍കിയത്.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പേരില്‍ പ്രവാസികള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തികൊണ്ട് യുഐഎഡിഐ രണ്ടു ദിവസം മുന്‍പ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറിലെ പ്രവാസി സമൂഹത്തിനിടയില്‍ ഇതുസംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്ന തരത്തില്‍ ഇന്ത്യന്‍ എംബസി ട്വിറ്റര്‍ സന്ദേശം നല്‍കിയത്. 
വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും താമസ സ്ഥലത്തിന്റെ രേഖ സമര്‍പ്പിക്കുന്നവര്‍ക്കുമാണ് ആധാറിന് അര്‍ഹതയുള്ളത്. അതുകൊണ്ടു തന്നെ എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഉള്‍പെടുന്നവര്‍, ഇന്ത്യന്‍ വംശജര്‍, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ തുടങ്ങിയവരില്‍ ഭൂരിഭാഗം പേരും ആധാറിന് അര്‍ഹതയില്ലാത്തവരാണ്.
ഈ സാഹചര്യത്തില്‍ ബാങ്കിങ് സേവനങ്ങള്‍ക്കും പാന്‍ കാര്‍ഡിനും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെട്ട് പ്രവാസികളെ ബുദ്ധിമുട്ടിക്കരുതെന്നും   യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ വ്യക്തമായി പറയുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad