Type Here to Get Search Results !

Bottom Ad

അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിര്‍മ്മിക്കില്ല: മോഹന്‍ ഭാഗവത്


ഉഡുപ്പി: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിര്‍മ്മിക്കില്ലെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. അവിടെയുള്ള, അതേ ശിലകള്‍കൊണ്ട് ഞങ്ങള്‍ ക്ഷേത്രം നിര്‍മ്മിക്കും. രാമമന്ദിരത്തിനു മുകളില്‍ കാവിക്കൊടി പാറുന്ന നാളുകള്‍ വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധര്‍മ സംസദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങളത് നിര്‍മ്മിക്കുകതന്നെ ചെയ്യും.; വിശ്വാസത്തിന്റെ പ്രശ്നമാണിത്. അല്ലാതെ, ഭൂരിപക്ഷത്തിന്റെ പ്രഖ്യാപനമല്ല. കേസ് കോടതിയില്‍ നടക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയും ത്യാഗത്തിലൂടെയും ക്ഷേത്രം നിര്‍മ്മിക്കാനാവുമെന്ന വിശ്വാസമുണ്ട്.' ആര്‍.എസ്.എസ്. മേധാവി പറഞ്ഞു.

കഴിഞ്ഞ 20-25 വര്‍ഷങ്ങളായി ഇതിനായി പ്രവര്‍ത്തിക്കുന്ന രാമജന്മഭൂമി പ്രക്ഷോഭകരുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് എവിടെയായിരുന്നോ മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നത് അവിടെ തന്നെ പുതിയത് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യത്തിലേക്ക് തങ്ങള്‍ ഏറെ അടുത്തുകഴിഞ്ഞുവെന്നും ഇപ്പോഴുള്ളത് നിര്‍ണായകമായ ഘട്ടമാണെന്നും അതിനാല്‍ നാമെല്ലാം കൂടുതല്‍ ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഗോവധ നിരോധനം നടപ്പിലാക്കിയില്ലെങ്കില്‍ രാജ്യത്ത് സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ടായിരത്തിലധികം വരുന്ന സന്യാസിമാരാണ് ഉഡുപ്പി ധര്‍മ സന്‍സദില്‍ പങ്കെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ ജാതി, ലിംഗനീതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad