നാഗ്പൂര്‍ : (www.evisionnews.co) ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 205 റണ്‍സിനു പുറത്ത്. രവിചന്ദ്ര അശ്വിന്‍ നാലു വിക്കറ്റും ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റുകളും വീതം വീഴ്ത്തി. 57 റണ്‍സെടുത്ത ചാണ്ഡിമാലാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ കരുണരത്‌ന 51 റണ്‍സെടുത്തു.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍, മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മ, ജഡേജ എന്നിവരാണ് ലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ (7) വിക്കറ്റ് നഷ്ടമായി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 11 റണ്‍സ് എന്ന നിലയിലാണ്. വിജയ് (2), പൂജാര (2) എന്നിവരാണ് ക്രീസില്‍
ആദ്യ ടെസ്റ്റ് സമനിലയായതോടെ, മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ജയം തേടിയാണ് ഇന്ത്യയിറങ്ങിയിരിക്കുന്നത്. മൂന്നു പ്രധാന മാറ്റങ്ങളും ഇന്ത്യന്‍ നിരയിലുണ്ട്. പരുക്കേറ്റ മുഹമ്മദ് ഷാമിക്കു പകരം ഇശാന്ത് ശര്‍യും ശിഖര്‍ ധവാനു പകരും മുരളി വിജയ്യും ഭുവനേശ്വര്‍ കുമാറിനു പകരം രോഹിത് ശര്‍മയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്നില്‍ കണ്ടാണ് രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കിയിരിക്കുന്നത്.

Post a Comment
0 Comments