കൊച്ചി : (www.evisionnews.co)വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വിഴിഞ്ഞം കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കമ്മീഷന് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്നും തുറമുഖ വകുപ്പ് സെക്രട്ടറി പിടി ജോയി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം കരാറിലെ ക്രമക്കേട് സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് ആരാഞ്ഞിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കരാറിലെ അപാകതകള്‍ സിഎജി റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും, ഭരണഘടനയുടെ നൂറ്റി അന്‍പത്തി ഒന്നാം വകുപ്പിന്റെ അടിസ്ഥാനത്തിലും സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി, കരാര്‍ സംബന്ധിച്ച് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കേരളത്തെ തൂക്കി വില്‍ക്കുന്ന കരാര്‍ എന്നാണ് ഡിവിഷന്‍ ബഞ്ച് വിഴിഞ്ഞം കരാറിനെ വിശേഷിപ്പിച്ചത്
Post a Comment
0 Comments