Type Here to Get Search Results !

Bottom Ad

പച്ചക്കറിക്കൃഷി: ജില്ലയ്ക്ക് 55 ലക്ഷം അനുവദിച്ചു

Image result for പച്ചക്കറിക്കൃഷികാസർകോട്: (www.evisionnews.co)കാര്‍ഷിക വികസന കര്‍ഷകക്ഷേവകുപ്പ് പച്ചക്കറി കൃഷിയില്‍ പുതിയ സാങ്കേതിക കൃഷിരീതികള്‍ അനുവര്‍ത്തിക്കുതിന് ജില്ലയ്ക്ക് 55 ലക്ഷം രുപ അനുവദിച്ചു. പച്ചക്കറികള്‍ ഒരാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കുവാന്‍ കഴിയുന്ന 'സീറോ എനര്‍ജി കൂള്‍ ചേമ്പറുകള്‍'(ഇഷ്ടികയും മണലുംമാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്) ഉണ്ടാക്കുന്നതിന് കൃഷിവകുപ്പ് 15000 രൂപ ധനസഹായം നല്‍കും. 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് തുള്ളി നനയും വളപ്രയോഗവും ഒരുമിച്ച് നടത്താനുതകുന്ന മൈക്രോ ഇറിഗേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 30000 രൂപ സബ്‌സിഡി നല്‍കും.

എല്ലാ സീസണിലും പച്ചക്കറി കൃഷി ചെയ്യാന്‍ അനുയോജ്യമായ 100 സ്‌ക്വയര്‍ മീറ്റര്‍ വീതമുള്ള മഴമറകള്‍ നിര്‍മ്മിക്കുതിന് 50000 രൂപ ധനസഹായം ലഭിക്കും. മുന്‍സിപ്പാലിറ്റികളില്‍ ഗ്രോബാഗ് യൂണിറ്റുകള്‍ക്ക് ജലസേചനം നടത്തുന്ന തിനായി മിനി ഡ്രിപ് അല്ലെങ്കില്‍ വിക്ക് ഇറിഗേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുതിന് യൂണിറ്റൊിന് പരമാവധി രണ്ടായിരം രൂപ അനുവദിക്കും.



അടുക്കള തോട്ടത്തില്‍ തുള്ളിനന സൗക്യര്യം ഏര്‍പ്പെടുത്തുന്നതിന് യൂണിറ്റൊന്നിന് 75 ശതമാനം പരമാവധി 7500 രുപ ലഭിക്കും. വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ടാക്കുന്നതിന് യൂണിറ്റൊന്നിന് 2500 രൂപ ധനസഹായം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഈ മാസം 20 നകം കൃഷിഭവനുകളില്‍ അപേക്ഷനല്‍കണം.

Post a Comment

0 Comments

Top Post Ad

Below Post Ad