Type Here to Get Search Results !

Bottom Ad

ഇന്ധനവില വർദ്ധനവ്: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി

Image result for oommen chandyമലപ്പുറം :(www.evisionnews.co) ഇന്ധനവില വർധനയിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്രം നികുതി കുറയ്ക്കാതെ സംസ്ഥാനങ്ങളോട് അതു ചെയ്യാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. യുപിഎ കേന്ദ്രം ഭരിക്കുമ്പോൾ നികുതി കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് ആറുതവണ നികുതി കുറച്ചു. 619.71 കോടി രൂപയുടെ ആനുകൂല്യമാണ് അതുവഴി ജനങ്ങൾക്കു നൽകിയത്. അന്ന് നികുതി കുറച്ചത് മണ്ടത്തരമാണെന്ന് മന്ത്രി തോമസ് ഐസക് ഇപ്പോൾ പറയുന്നതും നികുതി കുറയ്ക്കാതിരിക്കുന്നതും അദ്ദേഹത്തിന്റെ അതിബുദ്ധിയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പരാമർശം സംസ്ഥാനത്തെ അപമാനിക്കുന്നതാണ്. കേരളത്തിൽ ഒരിക്കലും അങ്ങനെയുണ്ടായിട്ടില്ല. വിവിധ മതസ്ഥർ അങ്ങോട്ടുമിങ്ങോട്ടും വിവാഹം കഴിക്കാറുണ്ട്. ലൗ ജിഹാദ് എന്ന പദം താനല്ല, അമിത് ഷായും യോഗിയുമാണ് ഉപയോഗിച്ചതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.


പാർട്ടിസ്ഥാനങ്ങൾ വഹിക്കാനില്ലെന്ന തന്റെ നിലപാടിൽ മാറ്റമില്ല. സ്ഥാനമൊന്നുമില്ലാതെ സജീവമായി പ്രവർത്തിക്കും. ദേശീയനേതൃത്വത്തിന് കെപിസിസി നൽകിയ ഭാരവാഹികളുടെ പട്ടിക കണ്ടിട്ടില്ല. അതു സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന് ‘പങ്കെടുക്കേണ്ടവരെല്ലാം പങ്കെടുക്കും’ എന്നും ഉമ്മൻ ചാണ്ടി മറുപടി നൽകി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad