കോതമംഗലം∙ കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. കോതമംഗലം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മുന്‍പാകെയാണ് റിമി ടോമി രഹസ്യമൊഴി നല്‍കിയത്. താരസംഘടനായ അമ്മയുടെ താരനിശ സംഘടിപ്പിച്ച സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ചുള്ള മൊഴിയും ദിലീപുമായി സ്റ്റേജ് ഷോകള്‍ക്കായി വിദേശയാത്രകള്‍ നടത്തിയതിനെക്കുറിച്ചുള്ള മൊഴികളുമാണ് രേഖപ്പെടുത്തിയത്. റിമിയടക്കം സിനിമാ മേഖലയിലെ നാലുപേരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ദിലീപുമായും ഭാര്യ കാവ്യ മാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി. കേസ് അന്വേഷിക്കുന്ന സംഘം ഒരിക്കൽ ഫോണിൽ വിളിച്ച് റിമിയോടു വിവരങ്ങൾ ആരാഞ്ഞിരുന്നു.<
Post a Comment
0 Comments