Type Here to Get Search Results !

Bottom Ad

രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്ര വിജയിപ്പിക്കും;യുഡിഎഫ് ദേലംപാടി പഞ്ചായത്ത് കൺവെൻഷൻ

Image result for chennithalaഅഡൂർ:(www.evisionnews.co) കേരള സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് ചട്ടഞ്ചാലിൽ നൽകുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാൻ  യുഡിഎഫ് ദേലംപാടി പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. പടയൊരുക്കത്തിന്റെ സ്വീകരണ പരിപാടിയിൽ പഞ്ചായത്തിൽ നിന്നും  200 പ്രവർത്തകരെ പങ്കെടുപ്പിക്കും . പടയൊരുക്കത്തിന്റെ പ്രചരണാർത്ഥം  പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. യോഗത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സദാശിവ റൈ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ ബി  ബഷീർ പള്ളങ്കോട് സ്വാഗതം പറഞ്ഞു .യുഡിഎഫ് മണ്ഡലം ചെയർമാൻ കരിച്ചേരി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടിഡി കബീർ മുഖ്യപ്രഭാഷണം നടത്തി. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെപി സിറാജുദ്ദീൻ, എ ഗോപാലൻ മണിയാണി ,ദേലംപാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രമേശൻ, യുഡിഎഫ്  പഞ്ചായത്ത് കൺവീനർ അശ്റഫ് ഹാജി,  എച്ഛ് സീതാറാമ വയലായ,  എം യൂസഫ് ഹാജി, സൂപ്പി കൊറ്റുംബ, ടി കെ  ദാമോദരൻ, എ ശുഐബ്, ഉസാം പള്ളങ്കോട്, ബാലകൃഷ്ണ ഗൗഡ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad