ചൗക്കി :ചൗക്കി മുതൽ ചൗക്കി കുന്നിൽ ജംക്ഷൻ-ആസാദ് നഗർ റോഡ്, മയിൽപാറ ജംക്ഷൻ-അർജാൽ റോഡ്, ചൗക്കി കെ കെ പുറം-തോരവളപ്പ് , അക്കരകുന്ന് വരെയുള്ള റോഡുകൾ ഇനി സർവാൻസ് ചൗക്കിയുടെ പ്രകാശത്തിൽ വെട്ടി തിളങ്ങും. പദ്ധതിയുടെ ആദ്യ പടിയായി ഇരുട്ടിലായ 30 ഓളം പോസ്റ്റുകളിൽ എൽ ഇ ഡി ലൈറ്റ് സെറ്റും 30 ഓളം തകരാറിലുള്ള ലൈറ്റുകൾ റിപ്പയർ ചെയ്ത് പ്രകാശിപ്പിക്കാനും തിരുമാനിച്ചു. സർവാൻസ് ജി സി സി കമ്മിറ്റിയുമായി സഹകരിച്ച് കൊണ്ട് നടപ്പിലാക്കുന്ന വെളിച്ചം-തെളിച്ചം പദ്ധതി ഒക്ടോബർ 19 ന് വൈകുന്നേരം 6 മണിക്ക് ജില്ലാ കളക്ടർ കെ ജിവൻ ബാബു ഐ എ എസ് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. പരിപാടിയിൽ സാമുഹിക സാംസ്കാരിക മേഖലകളിലെ വ്യക്തികൾ പങ്കെടുക്കും.

Post a Comment
0 Comments