Type Here to Get Search Results !

Bottom Ad

മൊഗ്രാൽപുത്തൂർ കേരളോത്സവം: കലാമത്സരങ്ങൾ 14 ന്


മൊഗ്രാൽപുത്തൂർ:(www.evisionnews.co) മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് നടത്തി വന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാ -സാഹിത്യ മത്സരങ്ങൾ ഒക്ടോബർ 14 ശനി രാവിലെ 10 മണി മുതൽ  മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും.ക്വിസ്സ്, മെഹന്തി ഉൾപ്പെടെ 50 ഇനങ്ങളിൽ 300 കലാപ്രതിഭകൾ മാറ്റുരക്കും.വൈകിട്ട് 4 മണിക്ക്  നടക്കുന്ന സാംസ്ക്കാരിക സമ്മേളനം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉൽഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എ എ ജലീൽ  അധ്യക്ഷത വഹിക്കും.മത്സരാർത്ഥികൾ രാവിലെ 10 മണിക്ക്  മുമ്പ് റിപ്പോർട്ട് ചെയ്യണമെന്ന് യൂത്ത് കോർഡിനേറ്റർ എം എനജീബ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad