Type Here to Get Search Results !

Bottom Ad

മോഹൻ ഭാഗവതിനെതിരായ പരാമർശം;പിണറായി വിജയൻ തീ കൊണ്ട് കളിക്കുക്കുകയാണെന്ന് ആർ.എസ്.എസ്

Image result for pinarayi vijayan
പട്ന:(www.evisionnews.co) മോഹൻ ഭാഗവതിന്‍റെ കേരള പരാമർശത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രി പിണറായിക്കെതിരെ വീണ്ടും ആർ.എസ്.എസ്. പിണറായി വിജയൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആർ.എസ്.എസ് നേതാവ് രാകേഷ് സിൻഹ പറഞ്ഞു.കേരള സർക്കാർ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ്. കേരളത്തിലെ ജനങ്ങൾ രാജ്യ സ്നേഹികളാണ്. ഇവർ സ്വാതന്ത്ര സമരത്തിൽ വലിയ പങ്കുവഹിച്ചവരാണ്. എന്നാൽ പിണറായി വിജയൻ മോഹൻ ഭാഗവതിന്‍റെ ആരോപണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും  രാകേഷ് സിൻഹ പറഞ്ഞു.ഒരു വർഗീയശക്​തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നും ആർ.എസ്​.എസ്​ ​തലവൻ വിജയദശമി ദിവസം കേരളത്തെക്കുറിച്ച്​ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളോട്​ പ്രതികരിക്കവെ പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്​തമാക്കിയിരുന്നു. വർഗീയശക്​തികളെ വർഗീയശക്​തികളായും ക്രിമിനൽകുറ്റത്തെ അതായും തീവ്രവാദപ്രവർത്തനത്തെ അങ്ങനെയും കാണുന്ന നാടാണ്​ കേരളമെന്നും പിണറായി പറഞ്ഞിരുന്നു.കേരളവും ബംഗാളും ജിഹാദി ശക്തികൾക്ക് പിന്തുണ നൽകുന്നുവെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad