Type Here to Get Search Results !

Bottom Ad

പമ്പില്‍ പെട്രോളിന് പകരം അടിച്ചത് പച്ചവെള്ളം; നൂറുകണക്കിന് വാഹനങ്ങള്‍ പെരുവഴിയിലായി

തിരുവനന്തപുരം:(www.evisionnews.co)പമ്പില്‍ പെട്രോളിന് പകരം അടിച്ചത് പച്ചവെള്ളം.ഇതേതുടർന്ന് കേടുപാടുകൾ സംഭവിച്ച് നൂറുകണക്കിന് വാഹനങ്ങള്‍ പെരുവഴിയിലായി. നെടുമങ്ങാട് പതിനൊന്നാം കല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പമ്പില്‍ നിന്നാണ് പെട്രോളിന് പകരം 
വാഹങ്ങളിൽ പച്ചവെള്ളം അടിച്ചത് . ഇവിടെ നിന്ന് പെട്രോള്‍ അടിച്ച വാഹനങ്ങള്‍ എല്ലാം വഴിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്രോളിന് പകരം പച്ചവെള്ളമാണ് ഇന്ധന ടാങ്കില്‍ ഉള്ളതെന്ന് മനസിലായത്.നാട്ടുകാരുടെ പരാതിയിൽ 
പോലീസ് പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.നേരത്തെയും സമാനമായ ആരോപണങ്ങൾ ഈ പമ്പിന് നേരെ ഉയർന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad