കാഞ്ഞങ്ങാട് : (www.evisionnews.co)തിളക്കമാർന്ന പ്രകടനം കാഴ്ച വെക്കുന്ന രാജ്യാന്തര രംഗത്തെ ബിസിനസ്കാർക്ക് യൂറോപ്യൻ ബിസിനസ് അസംബ്ലി വിക്ടോറിയ രാജ്ഞിയുടെ സ്മരാണാർത്ഥം നൽകുന്ന അവർഡിന് കാഞ്ഞാങ്ങാട് സ്വദേശിയും നാട്ടിലെ പല ജീവകാരുണ്യ മേഖ ലകളിലെ നിറസാന്നിധ്യവുമായ അബൂബക്കർ കുറ്റിക്കോൽ അർഹനായി. രാജ്യാന്തര വ്യാപാര രംഗത്ത് മികച്ച പ്രകടനം നടത്തിയതിനാണ് അബൂബക്കർ അവാർഡിന് അർഹനായത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഫ്‌ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറായ അബൂബക്കർ കുറ്റിക്കോലിന്റെ അവാർഡ് നേട്ടത്തിൽ ജനകീയശബ്ദം കാഞ്ഞങ്ങാട് വാട്ട്സപ്പ് കൂട്ടായ്മാ അഭിനന്ദനങ്ങൾ രേഖപെടുത്തി.

Post a Comment
0 Comments