Type Here to Get Search Results !

Bottom Ad

മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ച കുടുംബത്തിന് പീസ് പബ്ലിക്ക് സ്‌കൂള്‍ നല്‍കുന്ന വീടിന്റെ ആദ്യഘഡു കൈമാറി


കാസര്‍കോട്: (www.evisionnews.co) അപകടത്തില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ച അഡ്യനടുക്കയിലെ ആയിഷയുടെയും സുഹ്റയുടെയും കുടുംബത്തിന് കാസര്‍കോട് പീസ് പബ്ലിക്ക് സ്‌ക്കൂളിലെ കുട്ടികളും പി ടി എ യും മാനേജ്മെന്റും ചേര്‍ന്ന് നല്‍കുന്ന വീട് നിര്‍മാണത്തിന് തുടക്കമായി. പദ്ധതിയുടെ ആദ്യഘഡു മാനേജര്‍ ഷംസുദ്ദീനും വിദ്യാര്‍ത്ഥിപ്രതിനിധികളും ചേര്‍ന്ന് ഇ-വിഷന്‍ ഡയരക്ടര്‍ ഖയ്യൂം മാന്യക്ക് കൈമാറി.

റഫീഖ് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. എ.എ.എം.കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖയ്യൂം മാന്യ, സഫ്വാന്‍, ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുരന്തത്തിനിരയായ കുടുംബവും സന്നിഹിതരായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad